വാണിയമ്പാറ: വടക്കഞ്ചേരി മുടപ്പല്ലൂരിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പൊട്ടിമട പാറക്കുന്നേൽ രാധാകൃഷ്ണന്റെ മകൻ ദിപീഷണൻ (36) ആണ് മരിച്ചത്. ജനുവരി നാലിന് മുടപ്പല്ലൂരിൽ ഒട്ടോയും ബസും ഇടിച്ചായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ ദിപീഷണൻ ആദ്യം തൃശൂരിലും പിന്നീട് എറണാകുളത്തും ചികിത്സയിലായിരുന്നു. മാതാവ്: ദീപിനി. ഭാര്യ: സുഭിതമോൾ. മക്കൾ: അനജിത്ത്, അഭിനന്ദ്. സംസ്കാരം പിന്നീട്.