കാഞ്ഞിരപ്പുഴ: കൂട്ടുകാരികളോടൊപ്പം കാഞ്ഞിരപ്പുഴ ഉദ്യാനം സന്ദര്‍ശിച്ചു മടങ്ങുന്നതിനിടെ വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു. മണ്ണാര്‍ക്കാട് പയ്യനെടം അക്കിപ്പാടത്ത് നടക്കാവില്‍ അഡ്വ. രാജീവിന്റെ മകള്‍ അനാമികയാണ് (18) മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ഉടന്‍ സമീപത്തെ കുടുംബാരോഗ്യ കേന്ദ്രത്തിലും അവിടെ നിന്ന് കാഞ്ഞിരപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാല ബ്രില്യന്റ് കോളജ് വിദ്യാര്‍ഥിനിയായ അനാമിക നീറ്റ് എന്ട്രന്സിന്റെ രേഖകള്‍ തയാറാക്കാന്‍ കഴിഞ്ഞ 29നാണ് വീട്ടിലെത്തിയത്.
മാതാവ്: ശാലിനി (കുമരംപുത്തൂര്‍ സഹകരണ ബാങ്ക്). സഹോദരി: വൈഗ.