തൃക്കരിപ്പൂർ: ക്ഷീരകർഷക ഉടുമ്പുന്തല കണ്ണങ്കൈ പാലത്തിനു സമീപം താമസിക്കുന്ന കെ.പി. കാർത്യായനി (89) നിര്യാതയായി. പരേതരായ ഒണക്കൻ-കുഞ്ഞാതി എന്നിവരുടെ മകളാണ്. ഭർത്താവ്: പരേതനായ എലുമ്പൻ കുഞ്ഞമ്പു. മക്കൾ: പ്രേമലത, തങ്കമണി, ബാബു. മരുമക്കൾ: പി.വി. രാജൻ (പുറക്കുന്ന്), നാരായണൻ (മാണിയാട്ട്), സാവിത്രി (കടപ്പുറം).