പട്ടിക്കാട്: ദേശീയപാത വഴുക്കുംപാറയിൽ സ്വകാര്യ ബസിൽനിന്നും വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. കൊൽക്കത്ത സ്വദേശി ജയന്തോബാഗ് (23) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടിനായിരുന്നു അപകടം. വഴുക്കുംപാറയിൽ സ്റ്റോപ്പിൽ ബസ് നിർത്തുന്നതിനിടെ പടിയിൽ നിൽക്കുകയായിരുന്ന ഇയാൾ റോഡിൽ വീഴുകയായിരുന്നു. ഡിവൈഡറിൽ തലയിടിച്ച് ഗുരുതര പരിക്കേറ്റ് ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാരായ്ക്കൽ വെട്ടത്ത് പീറ്ററിന്റെ തൊഴിലാളിയാണ് പരേതൻ.