കാഞ്ഞങ്ങാട്: കോളജ് വിദ്യാർഥിനിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെരിയ മൂന്നാം കടവിലെ ഫൽഗുണന്റെ മകൾ അമര ശിവയാണ് (19) മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് വീട്ടിലെ മുറിയിൽ ഫാനിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിലായിരുന്നു. ചാലിങ്കാൽ എസ്.എൻ കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ്. ബേക്കൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി. മാതാവ്: തങ്കമണി. സഹോദരൻ: അഭിമന്യു (ഗൾഫ്).