ന്യൂമാഹി: തലശ്ശേരിക്കും മാഹിക്കുമിടയിൽ മാക്കൂട്ടം റെയിൽവേ ഗേറ്റിനു സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ചു. ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് സംഭവം. അഴിയൂർ കക്കടവ് മുന്നൂറ്റന്റവിട ഗോകുൽ കൃഷ്ണ (34) യാണ് മരിച്ചത്. മാതാവ്: മീനാക്ഷി. പിതാവ്: പരേതനായ കുഞ്ഞികൃഷ്ണൻ. സഹോദരങ്ങൾ: മോനിഷ, അനിഷ, അനിമ.