മടവൂർ: പുല്ലാളൂർ പരേതരായ ചൊവ്വഞ്ചേരി ആലിക്കുട്ടി ഹാജിയുടെയും ആമിന ഹജ്ജുമ്മയുടെയും മകനായ ചൊവ്വഞ്ചേരി ഉസ്മാൻ (62) ദമ്മാമിൽ നിര്യാതനായി. സജീവ മുസ്ലിം ലീഗ് പ്രവർത്തകനും ദമ്മാം കെ.എം.സി.സി നേതാവുമായിരുന്നു. ഭാര്യ: ഷറീന വി.പി വടുവപ്പുറം കാരന്തൂർ. മക്കൾ: ഫസ്ന, ഫാരിസ് (ഖത്തർ), ഫാത്തിമ ഫിദ. മരുമക്കൾ: മുഹമ്മദ് ഇജാസ് കാഞ്ഞിരമണ്ണിൽ, ഹംദ സക്കീർ നെല്ലിക്കാപറമ്പ്. സഹോദരങ്ങൾ: സി. അഹമ്മദ് കോയ ഹാജി (മടവൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്), അബൂബക്കർ ഹാജി, അബ്ദുൽ ഖാദർ (ദമ്മാം), അബ്ദുൽ അസീസ് (ആസ്കോ ഗ്ലോബൽ ചെയർമാൻ), ആയിഷ പന്നൂർ, ഫാത്തിമ നരിക്കുനി, സുബൈദ ആരാമ്പ്രം.