കോഴിക്കോട്: മെഡിക്കൽ കോളജ് മുൻ വൈസ് പ്രിൻസിപ്പൽ ഡോ. പാർവതി കൃഷ്ണവാര്യർ (73) അമേരിക്കയിലെ അരിസോണയിൽ കാറപകടത്തിൽ മരിച്ചു. അമേരിക്കയിൽ മകളോടൊപ്പം കഴിയുകയായിരുന്നു. മാതൃഭൂമി മുൻ ചീഫ് എഡിറ്റർ എൻ.വി. കൃഷ്ണവാര്യരുടെ മകളാണ്. കോഴിക്കോട് മെഡിക്കൽ കോളജ് ബയോകെമിസ്ട്രി വിഭാഗം മേധാവിയായിരുന്നു. കാറിൽ ഒപ്പമുണ്ടായിരുന്ന സഹോദരി ഡോ. ഉഷ വാര്യരുടെയും സഹോദരീഭർത്താവ് പ്രേം വാര്യരുടെയും പരിക്ക് ഗുരുതരമല്ല. കോഴിക്കോട് പൊറ്റമ്മലിലായിരുന്നു താമസം.
മാതാവ്: പരേതനായ പി.വി. ലക്ഷ്മിക്കുട്ടി വാരസ്യാർ. ഭർത്താവ്: പരേതനായ ഡോ. എൻ.വി. ഉണ്ണികൃഷ്ണ വാര്യർ (ശ്വാസകോശവിഭാഗം മുൻ മേധാവി, കോഴിക്കോട് മെഡിക്കൽ കോളജ്). മകൾ: മന്യ വാര്യർ (അമേരിക്ക). മരുമകൻ: സുകുമാർ. മറ്റൊരു സഹോദരി: ഡോ. വാണി രാധാകൃഷ്ണൻ (ദുബൈ).