നാദാപുരം: വിഷ്ണുമംഗലം പെരുങ്കര പുഴയിൽ വീണ് വളയം സ്വദേശി മരിച്ചു. വളയം ചെക്കോറ്റയിലെ കുളങ്ങരത്ത് സലാം (45) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കാൽ വഴുതി താഴ്ചയിലേക്ക് വീണതാണെന്നാണ് സൂചന.
നാട്ടുകാർ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുളങ്ങരത്ത് പോക്കറുടെയും സൈനബയുടെയും മകനാണ്. സഹോദരങ്ങൾ, ഹമീദ്, ബഷീർ, പരേതനായ കരീം.