ഷൊർണൂർ: റെയിൽവെ സ്റ്റേഷന് സമീപമുള്ള ലോഡ്ജിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ചേലക്കര പഴയന്നൂർ ശേഖരത്തിൽ വീട്ടിൽ പ്രകാശനാണ് (44) മരിച്ചത്. ചൊവ്വാഴ്ച രാത്രി വൈകിയാണ് ഇയാൾ ലോഡ്ജിൽ മുറിയെടുത്തത്. ബുധനാഴ്ച രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഷൊർണൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി മേൽനടപടികൾ സ്വീകരിച്ചു.