പട്ടാമ്പി/മേലാറ്റൂർ: യുവാവിനെ പട്ടാമ്പിയിലെ പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിൽ മരിച്ച നിലയിൽ കണ്ടെത്തി. മേലാറ്റൂർ ചെമ്മാണിയോട് സ്വദേശി പള്ളിയാലിൽ ശിവരാമന്റെ മകൻ സജിൻ രാജാണ് (34) മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. തിങ്കളാഴ്ചയാണ് സജിൻരാജ് രണ്ട് ദിവസത്തേക്ക് മുറിയെടുത്തത്. ബുധനാഴ്ച രാവിലെ റെസ്റ്റ് ഹൗസ് ജീവനക്കാരൻ മുറിയിലെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. മുറിയിൽ നിന്ന് എട്ടോളം പാക്കറ്റ് എലിവിഷവും മദ്യക്കുപ്പികളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അവിവാഹിതനായ സജിൻ രാജ് പാണ്ടിക്കാട്ടെ കടയിൽ മൊബൈൽ ഫോൺ മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു. മാതാവ്: കാർത്ത്യായനി. സഹോദരങ്ങൾ: സുധീർലാൽ, സുനിൽ ബാബു, സാജുമോൻ, സുനിത. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.