കോഴിക്കോട്: ഡോ. സി.പി.എം. സിദ്ദീഖ് ഹസൻ (66) മുഹമ്മദലി കടപ്പുറം പള്ളിക്കു സമീപമുള്ള ദാറുൽ ശിഫ വസതിയിൽ നിര്യാതനായി. പരേതരായ സൂപ്പിക്കാവീട്ടിൽ ഹസൻ കോയയുടെയും വാണിശ്ശേരി (സി.പി.എം മാളിയേക്കൽ) കദീശബിയുടെയും മകനാണ്. നിലമ്പൂർ ഗവ. താലൂക്ക് ഹോസ്പിറ്റൽ റിട്ട. സൂപ്രണ്ടാണ്. ഭാര്യമാർ: പി.പി. ഫാത്തിമ, ഫാത്തിമ. മക്കൾ: ഡോ. സാബിക് ഹസൻ, ഡോ. ഷിഫ, ഇല്യാസ് എൻജിനീയർ (പോസ്റ്റൽ ടെലഗ്രാം ഓഫിസർ), ഹദിയ. മരുമക്കൾ: ഡോ. ലാമിറ, സജീർ, ലൂലു, അഡ്വ. മുഫീദ്. സഹോദരങ്ങൾ: സി.പി.എം. സുബൈർ, ഹലീമ, ജമീല, പരേതരായ മൂസക്കോയ, അഹമ്മദ് കോയ, ഹമീദ്, അബ്ദുസ്സലാം, ഡോ. അബ്ദുറഹ്മാൻ.