നരിക്കുനി: ചെട്ടിയാം കിണ്ടിയിൽ (ഉഷസ് ) സി.പി. ശ്രീനിവാസൻ നായർ (78- കുന്ദമംഗലം എച്ച്.എസ്.എസ് റിട്ട. അധ്യാപകൻ) നിര്യാതനായി. കേരള വോളിബാൾ അസോസിയേഷൻ ജില്ല കമ്മിറ്റിയംഗം, വോളിബാൾ ഫെഡറേഷൻ ഓഫ് ഇന്ത്യ നാഷണൽ റഫറി എന്നീ നിലയിൽ പ്രവർത്തിച്ചു. ഫോസക്ക നരിക്കുനിയുടെ സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: ഉഷാകുമാരി. മക്കൾ: ഷിജി (കോവൂർ), രൂപേഷ് ശ്രീനിവാസ് (യു.കെ). മരുമക്കൾ: സതീന്ദ്രൻ (ബാറ്റ ഇന്ത്യ ലിമിറ്റഡ് ), നിഷ (യു.കെ).സഹോദരങ്ങൾ: പത്മനാഭൻ നായർ, ദാക്ഷയണിഅമ്മ, ദേവകി അമ്മ, സത്യവതി അമ്മ, പരേതനായ ശ്രീധരൻ നായർ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിക്ക്. സഞ്ചയനം ഞായറാഴ്ച.