എളേറ്റിൽ: എളേറ്റിൽ വട്ടോളി കായൽ മൂലക്കൽ പരേതനായ അഹമ്മദിന്റെ മകൻ കെ.എം. മുസ്തഫ (58) നിര്യാതനായി. എളേറ്റിൽ വട്ടോളിയിലെ ചുമട്ട് തൊഴിലാളിയായിരുന്നു. കിഴക്കോത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്, ഐ.എൻ.ടി.യു.സി കിഴക്കോത്ത് മണ്ഡലം പ്രസിഡന്റ്, കോൺഗ്രസ് കൊടുവള്ളി ബ്ലോക്ക് കമ്മിറ്റി മെംബർ എന്നീ സ്ഥാനങ്ങൾ വഹിച്ചുവരുന്നു. മാതാവ്: പരേതയായ കദീജ. ഭാര്യ: സുബൈദ. മക്കൾ: സോർണിയ, മുഫീദ, ഫിദഷെറിൻ. മരുമക്കൾ: അബ്ദു നാസർ നെല്ലാംക്കണ്ടി (ബഹ്റൈൻ), ഇബ്റാഹീം നിസാമുദ്ദീൻ (പിലാശ്ശേരി), റിഷാദ് അലി എസ്റ്റേറ്റ് മുക്ക് (ഖത്തർ). സഹോദരങ്ങൾ: സുലൈമാൻ ( റിട്ട. അധ്യാപകൻ, വിമംഗലം യു.പി സ്കൂൾ മൂടാടി), സമദ് വട്ടോളി (ഒന്നാം വാർഡ് ലീഗ് പ്രസിഡന്റ്), അബ്ദു നാസർ (റിട്ട. വെഹിക്കിൾ സൂപ്പർ വൈസർ കെ.എസ്.ആർ.ടി.സി), ആഷിഖ് റഹ്മാൻ (അധ്യാപകൻ, എ.എം.യു.പി.എസ് ആവിലോറ), പരേതനായ കെ.എം. അബ്ദുറഹിമാൻ, പരേതയായ മറിയ പുവ്വാട്ട് പറമ്പ് (റിട്ട. അധ്യാപിക, വിമംഗലം യു.പി.എസ് കോഴിക്കോട്), പാത്തുമ്മേയി എളേറ്റിൽ, ആസ്യ ചളിക്കോട്, സജ്ന തച്ചംപൊയിൽ.