സുൽത്താൻ ബത്തേരി: തൂങ്ങിയ നിലയിൽ കണ്ടെത്തിയ വിദ്യാർഥിനി ചികിത്സക്കിടെ മരിച്ചു. ബീനാച്ചി കട്ടയാട് ചങ്ങനക്കാടൻ കബീർ-ജംഷിന ദമ്പതികളുടെ മകൾ ഷിബില ഷെറിൻ (17) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ചൊവ്വാഴ്ച വൈകീട്ടാണ് വീട്ടിൽ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ ഷിബില ഷെറിനെ വീട്ടുകാർ കണ്ടത്. ഉടൻ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ ബുധനാഴ്ച വൈകീട്ടോടെയാണ് മരിച്ചത്. സുൽത്താൻ ബത്തേരി സർവജന ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിദ്യാർഥിനിയാണ്. മുഹമ്മദ് ഷിബിൽ സഹോദരനാണ്.