ഗൂഡല്ലൂർ: വ്യാഴാഴ്ച പുലർച്ചെ ഗൂഡല്ലൂർ-ഊട്ടി ദേശീയപാതയിൽ ഗ്ലൻ മോർഗാൻ ഭാഗത്ത് ടാങ്കർലോറിയുമായി ജീപ്പ് കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ സകായദാസ് (35)മരിച്ചു.
നടുവട്ടം ഓസിങ്ടൺ, അപ്പർ പ്രോസ്പെക്ട് എന്നിവിടങ്ങളിൽനിന്നുള്ള ഏഴുപേരാണ് വ്യാഴാഴ്ച രാവിലെ ജീപ്പിൽ ഊട്ടിയിലേക്ക് പോയത്.
സകായദാസാണ് ജീപ്പ് ഓടിച്ചിരുന്നത്. ഗ്ലെൻമോർഗാൻ വളവിൽ എതിരെ വന്ന ടാങ്കർ ലോറി ജീപ്പിൽ ഇടിച്ചപ്പോൾ നിയന്ത്രണം വിട്ട് ജീപ്പ് സമീപത്തെ മരത്തിൽ ഇടിക്കുകയായിരുന്നു.
ഡ്രൈവർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ജീപ്പിൽ യാത്ര ചെയ്തിരുന്ന മുത്തപ്പൻ, സക്കീർ ഹുസൈൻ, ആനന്ദ്, ജെയിൻമാത, ആനന്ദ്, മന്ദലിംഗം എന്നിവരെ ഊട്ടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൈക്കാറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.