തലശ്ശേരി: സ്കൂട്ടറിൽ ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. സ്കൂട്ടർ യാത്രക്കാരി എരഞ്ഞോളി ചോനാടത്തെ ദേവി നിവാസിൽ ദിൽനയാണ് (40) മരിച്ചത്. മാഹിപ്പാലം ജങ്ഷനിൽ ബുധനാഴ്ച രാത്രി എട്ടോടെയാണ് അപകടം. ഗ്രാഫിക് ഡിസൈനറായ യുവതി ജോലി കഴിഞ്ഞ് വീട്ടിലേക്കു പോകുമ്പോൾ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു.
ഉടനെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
വത്സൻ-ശോഭ ദമ്പതികളുടെ മകളാണ്. പ്രവാസിയായ മാഹി ചൂടിക്കൊട്ടയിലെ ഷാജിയാണ് ഭർത്താവ്. മക്കൾ: ദേവനന്ദ, തപൻദേവ്. സഹോദരങ്ങൾ: ദിലീഷ്, ദീക്ഷിത്.