കാഞ്ഞങ്ങാട്: കുളിമുറിയിൽ കുഴഞ്ഞുവീണ മധ്യവയസ്ക ആശുപത്രിയിൽ മരിച്ചു. എരിഞ്ഞിപ്പുഴ പുലിയം കുന്നിൽ ഹൗസിൽ കണ്ണന്റെ ഭാര്യ ജാനകിയാണ് (54) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പുല്ലൂർ ചാലിങ്കാലിലാണ് സംഭവം. രാത്രി 11ഓടെ തറവാട് വീട്ടിലെ കുളിമുറിയിലാണ് വീണുകിടക്കുന്നത് കണ്ടത്.
ഉടൻ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും 12ഓടെ മരിച്ചു. മക്കൾ: അനീഷ്, ഗിരീഷ്.