നിരവിൽപ്പുഴ: ചുങ്കത്ത് പാലിയോട്ടിൽ ബാലക്കുറുപ്പ് (85) നിര്യാതനായി. നിരവിൽപ്പുഴ വാർഡ് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റാണ്. ഭാര്യ: കാഞ്ഞിരോഗ കുടുംബാംഗം നാരായണിയമ്മ. മക്കൾ: ലക്ഷ്മി (റിട്ട. പ്രധാനാധ്യാപിക, ഉള്ള്യേരി കരിവണ്ണൂർ ഗവ. യു.പി സ്കൂൾ), ദേവി, പി. കേശവൻ (അധ്യാപകൻ, എ.യു.പി സ്കൂൾ കുഞ്ഞോം, തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് മുൻ വിദ്യാഭ്യാസ, ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ), ശോഭന. മരുമക്കൾ: സതീഷ് ചന്ദ്രൻ (റിട്ട. അധ്യാപകൻ, അവിടനല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ), നാരായണൻ വാഴക്കൽ (പൂതംപാറ), ബിന്ദു കേശവൻ (അധ്യാപിക, കുഞ്ഞോം ഗവ. ഹയർ സെക്കൻഡറി സ്കൂൾ), രവി (വ്യാപാരി, വാരാമ്പറ്റ). സഹോദരി: പരേതയായ മുട്ടാരത്തുമ്മൽ അമ്മു അമ്മ.