തളിപ്പറമ്പ്: പൂക്കോത്ത് തെരു സ്വദേശി പുളിമ്പറമ്പിൽ താമസിക്കുന്ന കൊമ്മൻ കൃഷ്ണൻ (94) നിര്യാതനായി. കേരള സ്റ്റേറ്റ് കോഓപറേറ്റിവ് മാർക്കറ്റിങ് ഫെഡറേഷനിലെ റിട്ട. വാച്ച്മാനാണ്. ഭാര്യ: നീലാണ്ടൻ ലക്ഷ്മി (നീലേശ്വരം). മക്കൾ: കെ. അംബുജാക്ഷി (റിട്ട. അക്കൗണ്ട്സ് മനേജർ, റെയ്ഡ്കോ ), കെ. പത്മിനി ( റിട്ട. പ്രഥമ അധ്യാപിക, പറക്കളായി യു.പി. സ്കുൾ, മാവുങ്കാൽ ), കെ. സുനിത (കണ്ണാടിപ്പറമ്പ്), മരുമക്കൾ: വി. രാജൻ പയ്യന്നൂർ മഹാദേവ ഗ്രാമം (വിമുക്ത ഭടൻ), സി. വിജയൻ കോട്ടപാറ (റിട്ട. പ്രഥമ അധ്യാപകൻ, പുതിയകണ്ടം യു.പി സ്കൂൾ, മാവുങ്കാൽ ), പി. ജനാർദനൻ കണ്ണാടിപ്പറമ്പ് (ആർട്ടിസ്റ്റ് ). സഹോദരി: കെ. നാരായണി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പൂക്കോത്ത് തെരുവിലെ സമുദായ ശ്മശാനത്തിൽ.