മാഹി: പന്തക്കൽ പന്തോക്കാട്ടിലെ പള്ളിപ്പുറത്ത് താഴെ കുനിയിൽ പി.കെ. നാണു ഡ്രൈവർ (83) നിര്യാതനായി. തലശ്ശേരി- പാനൂർ റൂട്ടിൽ കോടിയേരി വഴി ആദ്യ സർവിസ് നടത്തിയ സജിത്ത് ബസിലെ ഡ്രൈവറായിരുന്നു. ഭാര്യ: തങ്കം. മക്കൾ: സുരേഷ് ബാബു (പുതുച്ചേരി ഡെന്റൽ കോളജ് ജീവനക്കാരൻ), സുഷമ (പുണെ), പി.ടി.കെ. അനൂപ് കുമാർ (പ്രിൻസിപ്പൽ, രാജീവ് ഗാന്ധി ഗവ.ഐ.ടി.ഐ ഈസ്റ്റ് പള്ളൂർ, മാഹി), അജിത്ത് കുമാർ (വ്യാപാരി, പുതുച്ചേരി), അനിൽ കുമാർ (പുതുച്ചേരി എൻ.ആർ.എച്ച്.എം അക്കൗണ്ട്സ് മാനേജർ). മരുമക്കൾ: പ്രസീന (ഫാർമസിസ്റ്റ്, ഗവ. ആശുപത്രി, പന്തക്കൽ), ശ്രീധരൻ (വ്യാപാരി, പുണെ), ശ്രീജ (ജീവനക്കാരി പന്ന്യന്നൂർ പഞ്ചായത്ത് ഓഫിസ്), റീഷ (പുതുച്ചേരി), ദൃശ്യ (സ്റ്റാഫ് നഴ്സ്, പുതുച്ചേരി ഗവ. ജനറൽ ആശുപത്രി). സഹോദരങ്ങൾ: ഭാസ്കരൻ, നളിനി, പരേതരായ ബാലൻ, ശ്രീധരൻ, ചന്ദ്രൻ, മാധവി. സംസ്കാരം ശനിയാഴ്ച 11നുശേഷം വീട്ടു വളപ്പിൽ.