അകത്തേത്തറ: വടക്കേത്തറ പരേതരായ കാട്ടേരി വീട്ടിൽ ഏമൂരി നേത്യാരുടെയും കുളത്തിങ്കൽ വീട്ടിൽ ചെല്ലപ്പ മേനോന്റെയും മകൻ ശിവനാരായണൻ (53) നിര്യാതനായി. ഭാര്യ: താഴത്തേ മേലിടത്തിൽ മായ. മക്കൾ: ശ്രീപ്രസാദ്, ശ്രീപ്രകാശ്. സഹോദരങ്ങൾ: കെ. കേശവ മേനോൻ, വിജയാംബിക, സതീദേവി, ഗീത, പരേതനായ കെ. കൃഷ്ണമേനോൻ. സംസ്കാരം ഞായറാഴ്ച വടക്കേത്തറ തേക്കിൻകാട് ശ്മശാനത്തിൽ.