കണ്ണൂര്‍: മാപ്പിളഗാനാലാപനത്തിലും മാപ്പിളകല പരിശീലനരംഗത്തും ശ്രദ്ധേയനായ പുല്ലൂപ്പി ചെങ്ങുലികണ്ടിയിലെ നൗഷാദ് പുല്ലൂപ്പി (46) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മാപ്പിളപ്പാട്ട് വേദിയിലും മാപ്പിളകല പരിശീലന രംഗത്തും ശ്രദ്ധേയനായ നൗഷാദ് കഴിഞ്ഞ ദിവസം പുല്ലൂപ്പി സ്കൂള്‍ വാര്‍ഷിക പരിപാടിയിലും സജീവമായിരുന്നു. സ്കൂള്‍, മദ്റസ വിദ്യാര്‍ഥികള്‍ക്ക് സ്കൗട്ടില് പരിശീലനം നല്‍കുന്നതിലും ശ്രദ്ധേയനായിരുന്നു. പാചക ജോലിക്കാരനായ നൗഷാദ് ജീവകാരുണ്യ പ്രവര്‍ത്തന മേഖലയിലും സജീവമായിരുന്നു. മുസ്ലിം ലീഗ് പ്രവര്‍ത്തകനാണ്. പരേതരായ അബ്ദുറഹ്മാന്റെയും മറിയമിന്റെയും മകനാണ്. ഭാര്യ: സുഹ്റ. മക്കള്‍: സൗദ, ഹാഫില്‍ മുഹമ്മദ്, ഇര്‍ഷാദ് ഹസനബി, സഫ്വാന് അബ്ദുറഹ്മാന്, മറിയം. മരുമകന്: അനസ് (അത്താഴക്കുന്ന്). സഹോദരങ്ങള്‍: മുസ്തഫ, സുഹ്റ, ഫാത്തിമ, സുബൈദ. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് പുല്ലൂപ്പി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.