കാഞ്ഞങ്ങാട്: ആസിഡ് അകത്തുചെന്ന് യുവാവ് മരിച്ചു. മുന്നാട് വട്ടംതട്ട കോളനിയിലെ ചേരിപ്പാടിയന്റെ മകൻ ഭാസ്കരൻ (41) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെ വീട്ടിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ബേഡകം പൊലീസ് ഇൻക്വസ്റ്റ് നടത്തി. പ്രമാദമായ പോക്സോ കേസിലെ പ്രതിയാണ്. 15 പേർ വിവിധ സമയങ്ങളിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ ഒരു പ്രതിയാണ്. അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞ് അടുത്തിടെ ജാമ്യത്തിലിറങ്ങിയതായിരുന്നു. ഭാര്യയും മൂന്ന് മക്കളുമുണ്ട്.