പയ്യോളി: വീടിന് സമീപത്തുനിന്ന് സ്കൂട്ടറിടിച്ച് ഗുരതര പരിക്കേറ്റ വയോധിക മരിച്ചു. തിക്കോടി തെക്കെകൊല്ലന്റെകണ്ടി സരോജിനിയാണ് (68) മരിച്ചത്. കഴിഞ്ഞ ഫെബ്രുവരി ഒന്നിന് അമിത വേഗതയിലെത്തിയ സ്കൂട്ടർ സരോജിനിയെ ഇടിച്ച് തെറിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മാസത്തിലധികമായി അബോധാവസ്ഥയിൽ ചികിത്സയിലായിരുന്നു.
ഭർത്താവ്: ടി.കെ. രുഗ്മാംഗദൻ (റിട്ട. എ.ഇ.ഒ, പയ്യോളി കോഓപറേറ്റിവ് അർബൻ ബാങ്ക് ഡയറക്ടർ). മക്കൾ: ആർ. ബ്രിജുല (അധ്യാപിക കൊയിലാണ്ടി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ), ആർ. നിലീന (റീജിനൽ പൗൾട്രി ഫാം ചാത്തമംഗലം). മരുമക്കൾ: കെ. പ്രശാന്ത് (പൊയിൽക്കാവ് യു.പി സ്കൂൾ), ടി.എം. ഷാജി (ജി.എച്ച്.എച്ച്.എസ് കൊടുവള്ളി). സഹോദരങ്ങൾ: ബാലൻ (മണിയൂർ റിട്ട. ഡെപ്യൂട്ടി തഹസിൽദാർ), ഗംഗാധരൻ (കുറുമ്പയിൽ റിട്ട. ശിരസ്തദാർ), ലക്ഷ്മിക്കുട്ടി അമ്മ (തുറയൂർ), കല്യാണിക്കുട്ടി (പാലക്കാട്), വിമല (കരുവഞ്ചേരി).