ചക്കരക്കല്ല്: ചെമ്പിലോട് ഇല്ലത്ത് മുസ്തഫ (65) നിര്യാതനായി. മികച്ച സംഘാടകനും കാരുണ്യ പ്രവർത്തകനുമായ ഇദ്ദേഹം മദ്റസത്തുൽ ആലിയ കമ്മിറ്റി അംഗവും ചെമ്പിലോട് സെൻട്രൽ എൽ.പി സ്കൂൾ പി.ടി.എ പ്രസിഡന്റുമായി സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: നഫീസ. മക്കൾ: നബീല, നസീറ, സഹല. മരുമക്കൾ: ഉവൈസ്, ഷഫീർ, റാഫി.