പേരാമ്പ്ര: കക്കാട് മരുതോറച്ചാലിൽ എം.സി. ഇബ്രാഹിം (63) നിര്യാതനായി. ജില്ല എസ്.എസ്.എഫ് മുൻ ട്രഷറർ, കൊയിലാണ്ടി താലൂക്ക് ജന. സെക്രട്ടറി, കേരള മുസ്ലിം ജമാഅത്ത് കക്കാട് യൂനിറ്റ് ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ജമീല. മക്കൾ: ലുക്മാനുൽ ഹകീം, ജുവൈരിയ്യ, അമീന. മരുമക്കൾ: സിറാജ് (എരവട്ടൂർ), മുഹമ്മദലി (ഉള്ളൂർ), ഹഫ്സത് (ഓമശ്ശേരി). സഹോദരങ്ങൾ: ഫാത്തിമ, പരേതനായ മൂസ, ഇമ്പിച്ചി ആലി, കുഞ്ഞമ്മദ്, പരേതയായ ആസിയ, സൈനബ, അസീസ്, മുഹമ്മദലി. മയ്യിത്ത് നമസ്കാരം രാവിലെ ഒമ്പതിന് കക്കാട് ജുമാ മസ്ജിദിൽ.