കാഞ്ഞങ്ങാട്: നെല്ലിത്തറയിൽ താമസിക്കുന്ന പെരൂർ സ്വദേശി ഉണ്ണികൃഷ്ണൻ (50) നിര്യാതനായി. മംഗളൂരുവിൽ കാഷ്യു എക്സ്പോർട്ട് കമ്പനിയിലെ അക്കൗണ്ടന്റായിരുന്നു. പരേതനായ കരിച്ചേരി കുഞ്ഞിരാമന്റെയും മാധവിയുടെയും മകനാണ്. ഭാര്യ: ജീജ (ചെറുവത്തൂർ). മക്കൾ: അഭിനവ്, അർജുൻ. സഹോദരങ്ങൾ: രജനി (അതിയാമ്പൂർ), ശ്രീജ (പാറപ്പള്ളി). സാമൂഹിക, സാംസ്കാരിക പ്രവർത്തകനാണ്. അമ്പലത്തറ ഫൈൻ ആർട്സ് സൊസൈറ്റിയുടെ സജീവ പ്രവർത്തകനായിരുന്നു.