ചെറുവത്തൂർ: പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം റിട്ട. തൊഴിലാളി ചന്തേരയിലെ മുണ്ടവളപ്പിൽ ഗോവിന്ദൻ (72) നിര്യാതനായി. ചന്തേരയിലെ കുഞ്ഞമ്പുവിന്റെയും വെള്ളച്ചിയുടെയും മകനാണ്. ഭാര്യ: ചന്ദ്രിക. മക്കൾ: വന്ദന, വരുൺ, വിവേക്. മരുമക്കൾ: വിനോദ് കുമാർ (സി.പി.എം തങ്കയം ബ്രാഞ്ച് സെക്രട്ടറി), നീതു. സഹോദരങ്ങൾ: എം.വി. ചന്തൻ കുഞ്ഞി, ശ്രീധരൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കാലിക്കടവ് സമുദായ ശ്മശാനത്തിൽ.