കാസർകോട്: മേൽപറമ്പ് പള്ളിപ്പുറം ഹൗസിലെ ശശികല കൊല്ലടത്ത് (56) നിര്യാതയായി. വെള്ളിക്കോത്ത് പെരളത്തെ പരേതനായ പൈനി ഗോപാലൻ നായരുടെയും കൊല്ലടത്ത് ചന്ദ്രമതി അമ്മയുടെയും മകളാണ്. ഭർത്താവ്: ദാമോദരൻ നായർ (ഓട്ടോഡ്രൈവർ). മക്കൾ: ശ്രുതി, ജ്യോതി, സുധീഷ്, സുമേഷ്. മരുമക്കൾ: സുരേഷ് (ബാര), ശശി (ദേളി). സഹോദരങ്ങൾ: കെ. അശോകൻ (കണ്ണൻസ് ടെക്സ്റ്റൈൽസ്, കാഞ്ഞങ്ങാട്), വേണുഗോപാലൻ (പാലക്കി സ്റ്റോഴ്സ്, ഹോസ്ദുർഗ്), ജയപ്രകാശ് (ഒയാസിസ് മെഡിക്കൽസ്, കോട്ടച്ചേരി, കാഞ്ഞങ്ങാട്). സഞ്ചയനം ഞായറാഴ്ച.