തലശ്ശേരി: മുസ്ലിം ലീഗ് തലശ്ശേരി മുനിസിപ്പൽ കമ്മിറ്റി വൈസ് പ്രസിഡന്റ് നിട്ടൂർ കുന്നോത്ത് ഗുംട്ടിയിൽ മണക്കണ്ടത്തിൽ അബ്ദുറഹ്മാൻ (65) നിര്യാതനായി. കുന്നോത്തെ മത, സാമൂഹിക, രാഷ്ട്രീയ, ചാരിറ്റി പ്രവർത്തകനായിരുന്നു. താഇഫ് കെ.എം.സി.സി മുൻ പ്രസിഡന്റും വർഷങ്ങളോളം ഹജ്ജ് വളന്റിയറും താഇഫ് കണ്ണൂർ ജില്ല മുസ്ലിം ജമാഅത്ത് ഭാരവാഹിയുമായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: അഫ്സത്ത് (പാറപ്രം). മക്കൾ: അഫ്നാസ്, ഷൈമ. മരുമക്കൾ: ഷാനിദ്, സൽമ.