തളിപ്പറമ്പ: കാക്കാതോട് അനുവിഹാറിൽ സാവിത്രി ടീച്ചർ (83) നിര്യാതയായി. തളിപ്പറമ്പ് ബി.ഇ.എം.എൽ.പി സ്കൂൾ റിട്ട. അധ്യാപികയാണ്. ഭർത്താവ്: പരേതനായ കെ. നാണു (ഹരിഹർ ടാക്കീസ്). മക്കൾ: ബീന, ലീന, പരേതനായ അനിൽ കുമാർ. മരുമക്കൾ: എം.പി. രഞ്ജിത്ത് (കൃഷി വകുപ്പ്, തിലാന്നൂർ), പരേതനായ സി. രഞ്ജിത്ത്(ചൊവ്വ). സഹോദരങ്ങൾ: ശാന്ത, രാധ, വസന്ത, പരേതയായ ലളിത. സഞ്ചയനം ബുധനാഴ്ച രാവിലെ.