ഇരിട്ടി: മണിക്കടവിലെ ആദ്യകാല കുടിയേറ്റ കർഷകൻ തോമസ് പുന്നൂര് (81) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ മാപ്പിളപ്പറമ്പിൽ കുടുംബാംഗം. മക്കൾ: ഫാ. ആന്റണി (സണ്ണി) പുന്നൂര്-വികാരി കരിക്കോട്ടക്കരി സെന്റ് തോമസ് ചർച്ച്, സിസ്റ്റർ ലിന്റ എസ്.എ.ബി.എസ് (അധ്യാപിക, കരിക്കോട്ടക്കരി ഹൈസ്കൂൾ), സോഫി (അധ്യാപിക, സെന്റ് മോനിക്ക സ്കൂൾ കുമ്പള), ജോഷി (അധ്യാപകൻ, സെന്റ് തോമസ് ഹൈസ്കൂൾ മണിക്കടവ്). മരുമക്കൾ: രാജു തയ്യിൽ (തേർത്തല്ലി, റിട്ട. പ്രധാനാധ്യാപകൻ കുമ്പള), സിജി വട്ടങ്കിയിൽ കരുവഞ്ചാൽ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് മണിക്കടവ് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.