പന്തീരാങ്കാവ്: കൊടൽ-നടക്കാവ് ഗവ. സ്കൂളിനു സമീപം നാറാണത്ത് ദേവയാനി (88) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ (വിമുക്തഭടൻ). മക്കൾ: തങ്കം (റിട്ട. നഴ്സിങ് സൂപ്രണ്ട്, ഗവ. ജനറൽ ഹോസ്പിറ്റൽ കോഴിക്കോട്), എൻ. മോഹൻദാസ്, എൻ. പ്രേംകുമാർ (റിട്ട. എസ്.ഐ, ക്രൈം ബ്രാഞ്ച്), എൻ. ആനന്ദൻ (വിമുക്തഭടൻ). മരുമക്കൾ: ഹരിദാസൻ മേത്തലെവളപ്പിൽ, കോവൂർ (റിട്ട. സർവേയർ), ലത, അജിതകുമാരി (റിട്ട. എൽ.എച്ച്.ഐ വാഴയൂർ സി.എച്ച്.സി), സുജയ. സഹോദരങ്ങൾ: മുള്ളാശ്ശേരി കുനിയത്ത് ലക്ഷ്മി, പരേതരായ ചോയുണ്ണി, അപ്പുക്കുട്ടൻ, വിച്ചുക്കുട്ടൻ, മാധവൻ, മാധവി, സരോജനി. സഞ്ചയനം ബുധനാഴ്ച.