ആമ്പല്ലൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞയാൾ മരിച്ചു. കല്ലൂർ ഭരത പുളിക്കൽ വീട്ടിൽ ചന്ദ്രന്റെ മകൻ രാജുവാണ് (44) മരിച്ചത്. കഴിഞ്ഞ ഡിസംബറിൽ ആലേങ്ങാട് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ദിവ്യ. മക്കൾ: നിവേദ്യ, നിരഞ്ജന, നിരഞ്ജൻ.