നീലേശ്വരം: എൻ.എസ്.എസ്.സി ബാങ്ക് റോഡിലെ തമിഴ്നാട് പൊതുമരാമത്ത് വകുപ്പിലെ റിട്ട. എൻജിനീയർ മാട്ടുമ്മൽ കുഞ്ഞിരാമൻ (94) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: സുധീർ മാടക്കത്ത് (മജീഷ്യൻ), പൂർണിമ, ജയചന്ദ്രൻ (ലെക്ചറർ നിത്യാനന്ദ പോളി കാഞ്ഞങ്ങാട്), ഉഷ, ധനരാജ് (എൻജിനീയർ ഊട്ടി). മരുമക്കൾ: ശുഭ (കടിഞ്ഞിമൂല), ബാലകൃഷ്ണൻ (റിട്ട. പ്രിൻസിപ്പൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ചീമേനി), അജിത (അധ്യാപിക ചീമേനി ഹയർ സെക്കൻഡറി സ്കൂൾ), ശ്രീധരൻ (റിട്ട. എക്സി. എൻജിനീയർ കെ.എസ്.ഇ.ബി), സൗമ്യ (ശ്രേയസ് ആയുർവേദ ഹോസ്പിറ്റൽ കോൺവെന്റ് ജങ്ഷൻ നീലേശ്വരം). സഹോദരങ്ങൾ: മാധവി, പരേതരായ അമ്പു, കാരിച്ചി, കോരൻ, കുഞ്ഞിപ്പെണ്ണ്, കൊട്ടൻ, ചന്തൻ, രാഘവൻ.