തളിപ്പറമ്പ്: തൃച്ചംബരത്തെ റിട്ട. ആയുർവേദ ഡോക്ടർ എം.വി. ലീലാവതി (89) നിര്യാതയായി. പയ്യോളി, പയ്യന്നൂർ, പട്ടുവം, ചപ്പാരപ്പടവ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിരുന്നു. പയ്യന്നൂർ ഗവ. ആയൂർവേദ ആശുപത്രിയുടെ ആദ്യകാലത്തെ കെട്ടിട നിർമാണ കമ്മിറ്റിയുടെ കൺവീനറായും പ്രവർത്തിച്ചിരുന്നു. പിതാവ്: പരേതനായ അനന്തൻ വൈദ്യർ. മാതാവ്: പരേതയായ അരങ്ങാശ്ശേരി ലക്ഷ്മി അമ്മ. ഭർത്താവ്: പരേതനായ ഇടത്തട്ട രാമകൃഷ്ണ മേനോൻ. മക്കൾ: എ. ഗീതാലക്ഷ്മി (റിട്ട. അധ്യാപിക, മൂത്തേടത്ത് ഹൈസ്കൂൾ), എ. ഗോപിനാഥൻ (അമേരിക്ക). മരുമക്കൾ: ഒ.വി. വിജയൻ (റിട്ട. ചീഫ് അക്കൗണ്ടന്റ്, മാതൃഭൂമി), പ്രിയ ഗോപി ( അമേരിക്ക). സഹോദരങ്ങൾ: പരേതരായ ജാനകി അമ്മ, സരോജിനി അമ്മ.