പഴയങ്ങാടി: മാട്ടൂൽ സൗത്ത് എം.ആർ.യു.പി സ്കൂളിന് സമീപത്തെ കൂറ അബ്ദുല്ല ഹാജി (84) നിര്യാതനായി. മാട്ടൂൽ സൗത്ത് മുഹ്ളാർ പള്ളി ദർസ്സ് കമ്മിറ്റി മുൻ സെക്രട്ടറി ആയിരുന്നു. ഭാര്യ: ബീമ വളപ്പിൽ ആസിയ. മക്കൾ: മറിയുമ്മ, ഹാജറ, മുഹമ്മദ് കുഞ്ഞി, ഇസ്മായിൽ, അബൂബക്കർ (ഖത്തർ), ലുഖ്മാൻ (അൽ-ഐൻ). മരുമക്കൾ: അബ്ദുൽ നാസർ (സൗദി അറേബ്യ), നൗഷാദ് (അബൂദബി), സാജിദ, റുഖ്സാന, ഫാസില, അർഷിദ. സഹോദരങ്ങൾ: കൂറ ഹംസ, പരേതരായ അബ്ദുൽ റഹീം, അബൂബക്കർ.