നാദാപുരം: വളയം സ്വദേശിയെ പള്ളൂരിൽ അശോക ബാറിന് സമീപത്തെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി. വളയം മൗവ്വഞ്ചേരി എം.സി. അനീഷിനെയാണ് (40) തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത നീക്കമെന്നാവശ്യപ്പെട്ട് നാട്ടുകാർ പള്ളൂർ പൊലീസിൽ പരാതി നൽകി. മാഹി ഗവ. ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. പിതാവ്: ബാലൻ. മാതാവ്: ദേവി. ഭാര്യ: രാജി (എച്ച്.ഡി കോട്ട, മൈസൂരു).