കിണാശ്ശേരി: പന്നിയങ്കര മേൽപാലത്തിന് സമീപം ബസ് ബൈക്കിലിടിച്ച് മാത്തറ പി.കെ കോളജ് മൂന്നാം വർഷ ബി.ബി.എ വിദ്യാർഥി കച്ചേരികുന്ന് അറഫ വസതിയിൽ മുഹമ്മദ് നിഷിൽ ഹുസൈൻ (21) മരിച്ചു. തിങ്കളാഴ്ച രാത്രി ഏഴു മണിയോടുകൂടി നിഷിലും സുഹൃത്തും സഞ്ചരിച്ച ബൈക്കിൽ അൽഫലാഹ് എന്ന ബസ് ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ നിഷിലിനെ പി.വി.എസ് ആശുപത്രിയിലും തുടർന്ന് മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രി രണ്ടുമണിയോടുകൂടി മരിക്കുകയായിരുന്നു. പിതാവ്: കിണാശ്ശേരി തോട്ടുമ്മാരം തേരത്ത് മുഹമ്മദ് സാലിഹ്. മാതാവ്: നുസ്ഫത്തുന്നീസ. സഹോദരങ്ങൾ: മിഹ്റാൻ, സെയീമ്, അബൂദ്. കബറടക്കം കഴിഞ്ഞു.