പട്ടാമ്പി: എസ്.എൻ.ഡി.പി താലൂക്ക് യൂനിയൻ പ്രസിഡന്റും ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റും വ്യവസായിയുമായ ആമയൂർ വട്ടപ്പമ്പിൽ വി.പി. ചന്ദ്രൻ (68) നിര്യാതനായി. ഒന്നര പതിറ്റാണ്ടിലേറെയായി എസ്.എൻ.ഡി.പി താലൂക്ക് യൂനിയൻ പ്രസിഡന്റാണ്. എസ്.എൻ ട്രസ്റ്റ് റീജനൽ ഡെവലപ്മെന്റ് കമ്മിറ്റി ജില്ല ചെയർമാനും ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു. 2016ൽ ഷൊർണൂർ മണ്ഡലത്തിൽനിന്ന് എൻ.ഡി.എ സ്ഥാനാർഥിയായി നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. കോൺട്രാക്ടറും മാളൂട്ടി ഗ്രൂപ്പ് ഉടമയും ഓഡിറ്റോറിയം ഉടമകളുടെ അസോസിയേഷൻ ജില്ല ഭാരവാഹിയുമാണ്. പരേതരായ വട്ടപ്പറമ്പിൽ നാരായണന്റെയും കാർത്യായനിയുടെയും മകനാണ്. ഭാര്യ: സുധ. മക്കൾ: ചിന്ത, ചിത്ര, സുജീഷ്. മരുമക്കൾ: രാജേഷ്, ദിലീപ്, ഡോ. രാഗി. സഹോദരങ്ങൾ: കുമാരൻ, പദ്മാവതി, പരേതരായ പദ്മനാഭൻ, പ്രഭാകരൻ, നാരായണൻ, കാർത്യായനി.