കണ്ണപുരം: ചുണ്ട പ്രയാങ്ങോട്ട് ശിവക്ഷേത്രം റോഡ് സായൂജ്യത്തിൽ റിട്ട. ഓണററി ക്യാപ്റ്റൻ ടി.വി. സേതുമാധവൻ (74) നിര്യാതനായി. പരേതരായ കെ. നാരായണമാരാരുടെയും ടി.വി. കമലാക്ഷി മാരസ്യാരുടെയും മകനാണ്. ഭാര്യ: വാഴവീട്ടിൽ വനജ. മക്കൾ: സിന്ധു മനോജ്, വി.വി. സാജു (മാനേജർ, ലിനൻ ക്ലബ്, എറണാകുളം). മരുമക്കൾ: മനോജ് കുത്തൂർ (ഷാർജ), രമ്യ സാജു (വടകര). സഹോദങ്ങൾ: ഗിരിജ മാരാർ, ബാലകൃഷ്ണ മാരാർ (തളിയിൽ), പ്രസന്ന രാമകൃഷ്ണൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ചുണ്ട സമുദായ ശ്മശാനത്തിൽ.