കണ്ണപുരം: ചുണ്ടയിലെ കെ.കെ. ശ്രീദേവി അമ്മ (95) നിര്യാതയായി.
ഭർത്താവ്: കണ്ണപുരം ഗ്രാമ പഞ്ചായത്ത് മുൻ മെംബറും രണ്ടാം ലോകയുദ്ധ പോരാളിയുമായ പരേതനായ ഇടക്കേപ്രത്ത് വീട്ടിൽ കുഞ്ഞിരാമൻ നമ്പ്യാർ.
മക്കൾ: കെ.കെ. രാമചന്ദ്രൻ നമ്പ്യാർ (റിട്ട. മാസ്റ്റർ ചീഫ് പെറ്റി ഓഫിസർ, ഇന്ത്യൻ നാവികസേന), കെ.കെ. പത്മനാഭൻ (റിട്ട. സീനിയർ എക്സിക്യൂട്ടിവ്, ഗോദ്റേജ് മുംബൈ), കെ.കെ. കമലാക്ഷി (തലോറ), കെ.കെ. ബാലകൃഷ്ണൻ (റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരൻ, കണ്ണൂർ), കെ.കെ. ശശിധരൻ (റിട്ട. ഫ്ലയിങ് ഓഫിസർ, ഇന്ത്യൻ വ്യോമസേന). മരുമക്കൾ: പി.വി. കുഞ്ഞിക്കണ്ണൻ നമ്പ്യാർ, തലോറ (റിട്ട. സുബേദാർ, ഇന്ത്യൻ ആർമി), ടി.എൻ. ഇന്ദിര (മൊട്ടമ്മൽ), രാധ (കാനായി), പി. നിർമല (മുറിയാത്തോട്), പുഷ്പ (കുപ്പം). സഹോദരങ്ങൾ: കെ.കെ. ദാമോദരൻ നമ്പ്യാർ (റിട്ട. അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ്, വനംവകുപ്പ്), പരേതരായ കെ.കെ. രാഘവൻ നമ്പ്യാർ, കെ.കെ. ലക്ഷ്മിക്കുട്ടി അമ്മ, കെ.കെ. ലക്ഷ്മണൻ നമ്പ്യാർ, കെ.കെ. പ്രഭാകരൻ നമ്പ്യാർ, കെ.കെ. ജാനകി അമ്മ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് ചുണ്ട സമുദായ ശ്മശാനത്തിൽ.