കൊടുവള്ളി: മുത്തമ്പലം തിയ്യക്കണ്ടിയിൽ ഇ.കെ. ഷാരോൺ (36) നിര്യാതനായി.
സി.പി.എം കൊടുവള്ളി ലോക്കൽ കമ്മിറ്റി അംഗം, മുത്തമ്പലം ബ്രാഞ്ച് സെക്രട്ടറി, കൊടുവള്ളി സർവിസ് സഹകരണ ബാങ്ക് കമീഷൻ ജീവനക്കാരൻ, കരുണ ചാരിറ്റബ്ൾ സൊസൈറ്റി പ്രസിഡന്റ്, കേരള കോഓപറേറ്റിവ് എംപ്ലോയീസ് യൂനിയൻ സി.ഐ.ടി.യു അംഗവുമായും പ്രവർത്തിച്ചുവരുകയായിരുന്നു.
കൊടുവള്ളി കെ.എസ്.ഇ.ബിയിൽ മീറ്റർ റീഡർ ജീവനക്കാരനായും ജോലി ചെയ്തിരുന്നു. സി.പി.എം നേതാവും പ്രസംഗകനും
കലാസാംസ്കാരിക പ്രവർത്തകനുമായിരുന്ന പരേതനായ ഇ.കെ. ശിവദാസനാണ് പിതാവ്.
മാതാവ്: പുഷ്പവല്ലി. ഭാര്യ: ജിൻസി (നഴ്സ്, എം.വി.ആർ കാൻസർ സെൻറർ).
മക്കൾ: ഹെഗൽ എസ്. ദാസ്, നോയൽ എസ്. ദാസ്. സഹോദരൻ: ഷൈൻ ലാൽ (കോഴിക്കോട് കള്ളുചെത്ത് വ്യവസായ തൊഴിലാളി സഹകരണ സംഘം ഡയറക്ടർ).