പഴയന്നൂർ: ബൈക്ക് ബസിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വെള്ളാറുകുളം നെയ്തുകുളങ്ങര ശശികുമാറിന്റെ മകൻ ശരത് കുമാർ (25) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 7.30ന് പറക്കുളം മുസ്ലിം പള്ളിക്ക് സമീപമാണ് അപകടം. പഴയന്നൂരിൽനിന്ന് ആലത്തൂർ ഭാഗത്തേക്ക് ബൈക്കിൽ പോകുന്ന ശരത് എതിരെ വന്ന കൃഷ്ണകൃപ ബസിലാണ് ഇടിച്ചത്. ഉടനെ വടക്കേത്തറയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെൽഡിങ് തൊഴിലാളിയാണ് ശരത്. മാതാവ്: സുമതി.