കാഞ്ഞങ്ങാട്: വെള്ളരിക്കുണ്ട് കൂരാംകുണ്ടിലെ പരേതരായ ഗോവിന്ദ പൊതുവാളിന്റെയും കാർത്യായനിയമ്മയുടെയും മകൻ പൊതുവാൾ കുട്ടേട്ടൻ (കെ.വി. ഗോപാലകൃഷ്ണൻ (53) നിര്യാതനായി. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. നിലവിൽ പയ്യന്നൂർ കാലികടവിലാണ് താമസം. ഭാര്യ: പി. രാധ. മക്കൾ: യദുകൃഷ്ണൻ, ഗീതു കൃഷ്ണൻ. സഹോദരങ്ങൾ: ദാമോദരൻ, ജാനകി, ഭാർഗവി, പ്രഭാകരൻ, രവീന്ദ്രൻ (ഗോപി ), വാസന്തി, ദേവി, രാജൻ.