നരിക്കുനി: കുട്ടമ്പൂരിലെ പൗരപ്രധാനിയും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വവും ആയിരുന്ന ഉണിക്കോരൻകണ്ടി വീട്ടിൽ യു.കെ. ഹുസൈൻ മാസ്റ്റർ (69) നിര്യാതനായി.
ചേളന്നൂർ എ.കെ.കെ.ആർ.എച്ച്.എസ്.എസ് മുൻ അധ്യാപകനായിരുന്നു. കേരള മുസ് ലിം ജമാഅത്ത് നരിക്കുനി സോൺ സെക്രട്ടറി, കുട്ടമ്പൂർ സുന്നി മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റ്, യൂനിറ്റ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു.
ഭാര്യ: പി.സി. ഖദീജ ഹജ്ജുമ്മ. മക്കൾ: ഷമീർ (സിറാജ് ദിനപത്രം കോഴിക്കോട്), ഷാനിദ, ഷംന.
മരുമക്കൾ: ഹബീബ് റഹ്മാൻ (കരിഞ്ചോല), ഹാരിസ് (മടവൂർ ), സജിന (വാളന്നൂർ).