മാവൂർ: കുതിരാടം കളപ്പറ്റ് പുറായിൽ മേലെ പൊയിൽ മുഹമ്മദ് (83) നിര്യാതനായി. വർഷങ്ങളോളം വലിയങ്ങാടിയിൽനിന്ന് മാവൂർ ഭാഗത്തേക്ക് ലോറിയിൽ പലചരക്ക് സാധനങ്ങൾ ഇറക്കിക്കൊടുക്കുന്ന ജോലിക്കാരനായിരുന്നു. ഭാര്യ: ഉമ്മത്തി. മക്കൾ: അസ്സയിൻ, അബ്ദുൽ കരീം, അബ്ദുസലാം, സുലൈമാൻ, സൈനബ, ജുഫൈരിയ, ആമിന. മരുമക്കൾ: മുഹമ്മദ് കൊടിയത്തൂർ, ചേക്കുട്ടി വാഴക്കാട്, അബ്ദുസലാം തറോൽ ഊർക്കടവ്, ബുഷ്റ വാഴക്കാട്, ഷാഹിന എരഞ്ഞിമാവ്, ഷാഹിന ചെറുവായൂർ, മുബഷിറ കുറ്റിക്കാട്ടൂർ.