പിലാത്തറ: ചെറുതാഴം കുന്നുമ്പ്രം വാരണക്കോട്ടില്ലത്ത് ദേവകി അന്തർജനം (94) നിര്യാതയായി. വാരണക്കോട് എ.എൽ.പി സ്കൂൾ മുൻ മാനേജർ പരേതനായ വാരണക്കോട് വിഷ്ണു നമ്പൂതിരിയുടെ ഭാര്യയാണ്. മക്കൾ: രാഘവപുരം ക്ഷേത്രം പാരമ്പര്യ ട്രസ്റ്റി ഡോ. വി. ഗോവിന്ദൻ നമ്പൂതിരി (റിട്ട. പ്രഫ. കണ്ണൂർ ഗവ. കൃഷ്ണമേനോൻ വനിത കോളജ്), പരേതനായ നാരായണൻ നമ്പൂതിരി (വാരണക്കോട് സ്കൂൾ മുൻ മാനേജർ, റിട്ട. പ്രഥമാധ്യാപകൻ). മരുമക്കൾ: സാവിത്രി അന്തർജനം (കുസുമം, റിട്ട. അധ്യാപിക പുറച്ചേരി ഗവ. യു.പി സ്കൂൾ), സാവിത്രി അന്തർജനം. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് തറവാട്ടു വളപ്പിൽ.