കേളകം: ചുങ്കക്കുന്ന് പള്ളിയറയിലെ പരേതനായ മംഗലത്തിൽ ജോസിന്റെ ഭാര്യ റോസമ്മ (65) നിര്യാതയായി. മക്കൾ: സിനി, സിനോജ്, സിജോ, സിസ്റ്റർ ബിൻസി. മരുമകൻ: ബെന്നി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ചുങ്കക്കുന്ന് ഫാത്തിമ മാതാ ഫൊറോന പള്ളി സെമിത്തേരിയിൽ.